2007 ജൂണ്‍ 15ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ വിളംബരത്തിലൂടെ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായി ആചരിക്കുമെന്നു പ്രഖ്യാപിച്ചു. അഹിംസയാല്‍ ഒരു സാമ്രാജ്യത്തെ അടിയറവു പറയിച്ച ആ മനുഷ്യന്റെ മഹത്ത്വം തിരിച്ചറിയാനും ആദരിക്കാനും അന്ന് അടിയറവു പറയിച്ച രാജ്യമുള്‍പ്പെടെ പൊതുസഭയിലെ 191 അംഗ രാജ്യങ്ങളില്‍ 121 എണ്ണത്തിന്റെ പ്രതിനിധികളുണ്ടായിരിന്നു.
ലോകത്തെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന അജയ്യരായ ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടാന്‍ അഹിംസയില്‍ അധിഷ്ടിതമായ സഹനസമരം നടത്തുന്നതു വിഡ്ഢിത്തമാണെന്ന് അന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സിദ്ധാന്തത്തില്‍ അടിയുറച്ച വിശ്വാസം ഉള്ള ഗാന്ധിജി കുലുങ്ങിയില്ല. 'അഹിംസ ഭൂരുക്കള്‍ക്കുള്ളതല്ല; ധീരന്മാര്‍ക്കുള്ളതാണ്'
എന്നാണ് ഗാന്ധിജി പറഞ്ഞത്.
ആ ധീരയോദ്ധാവിന്റെ 142മത് ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹം ലോകത്തിനെ പഠിപ്പിച്ച മഹത് തത്ത്വങ്ങള്‍ ഒരോന്നും ഓര്‍ക്കുകയും അവ ഒരോന്നും തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം എന്ന് ഈ വോളയില്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
"ജയ് ഹിന്ദ്"

0 comments:
Post a Comment