ഒഴിവു സമയങ്ങളില്‍ വെറുതെസമയം കളയാന്‍ ബഥനി വിദ്യാര്‍ത്ഥികളെ കിട്ടില്ല. കൈരളി ക്ലബ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് അഞ്ചു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രയത്നഫലമായി നവദീപം, തൂലിക , ബഥനി ടുഡേ, അക്ഷര ദീപം എന്നീ മികവുറ്ര നാലു പത്രങ്ങളാണ് സമൂഹത്തിനെതിരെ ശബ്ദമായി ഉദയം ചെയ്തത്. പത്രങ്ഘങളോടോപ്പം തന്നെ പാഠപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവഝി മാസികകളും പ്രദര്‍ശനം ചെയ്തു.
Wednesday, December 22, 2010
Friday, December 10, 2010
അറിയേണ്ടതല്ലേ സ്വദേശാഭിമാനിയെ?
ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളിലൊന്നാണല്ലോ മാധ്യമങ്ങള്‍. ജനാധിപത്യം നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നതാണല്ലോ ഇതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യവും അങ്ങനെ തന്നെയായിരിക്കാനാഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറെയുണ്ട്.
മലയാളിയുടെ ആധുനിക അവബോധ രൂപീകരണത്തെ സ്വാധീനിച്ച പല ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് പത്രപ്രവര്‍ത്തനം. രാവിലെ എഴുന്നേറ്റാല്‍ നമ്മേ കാത്തിരിക്കുന്ന കാക്കത്തൊള്ളായിരം പത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഉള്ളത്ര സ്ഥാനം മറ്റെങ്ങും കാണില്ല. ആദ്യകാലപത്രങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു. എന്നാല്‍ ഇന്നത് വിവിധ തലത്തില്‍, നിലവാരത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനത്തിന്റെ വേദിയാണ്. അധികാര കേന്ദ്രങ്ങളെ നേര്‍വഴിയ്ക്ക് നടത്തുന്നതിനും വേണ്ടിവന്നാല്‍ ചെവിയ്ക്ക് പിടിച്ച് തിരുത്തിക്കുന്നതിനും പത്രങ്ങള്‍ക്ക് സാധിക്കുന്നു. പൊതുസമൂഹത്തിനു മുമ്പില്‍ ശരിതെറ്റുകളെ വിശകലനം ചെയ്യാനുള്ള അവസരം പത്രങ്ങള്‍ക്ക് വേണ്ടുവോളം ലഭിക്കുന്നതുകൊണ്ടാണത്.
Subscribe to:
Posts (Atom)

