മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍

Thursday, October 14, 2010

ഇരട്ടിമധുരവുമായി വിഷ്ണുനാരായണന്‍ നമ്പുതിരി

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡും വള്ളത്തോള്‍ പുരസ്കാരവും തിരുവനന്തപുരത്തുകാരനായ വിഷ്ണുനാരായണന്‍ നമ്പുതിരിക്ക്. മലയാള സാഹിത്യത്തിന് അതുല്യസംഭാവനകള്‍ നല്‍കിയ അദ്ദേഹം തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവള്ളി ഇല്ലത്ത് 1939 ജൂണ്‍  2-നു് ജനിച്ചു. കോളേജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കുടുംബക്ഷേത്രത്തിലെ ശാന്തിക്കാരനായി പ്രവര്‍ത്തിക്കുന്നു.
കൃതികള്‍

  • സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
  • പ്രണയ ഗീതങ്ങള്‍ (1971)
  • ഭൂമിഗീതങ്ങള്‍ (1978) -കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1979‌)
  • ഇന്ത്യയെന്ന വികാരം (1979)
  • മുഖമെവിടെ (1982)
  • അപരാജിത (1984)
  • ആരണ്യകം (1987)
  • ഉജ്ജയിനിയിലെ രാപ്പകലുകള്‍ (1988)
  • ചാരുലത

പുരസ്കാരങ്ങള്‍

  • വയലാര്‍ പുരസ്കാരം - 2010 
  • വ‌ള്ളത്തോള്‍ പുരസ്കാരം - 2010 
  • കേരള സാഹിത്യ അക്കാദമി  വിശിഷ്ട അംഗത്വം
  • പി സ്മാരക കവിതാ പുരസ്കാരം - 2009
  • ഓടക്കുഴല്‍ അവാര്‍ഡ് - 1983 (മുഖമെവിടെ

Tuesday, October 5, 2010

ഒ. എന്‍. വി. കുറുപ്പ്
ജനനം മേയ് 27, 1931 (1931-05-27) (age 79)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സര്‍
ജീവിത പങ്കാളി സരോജിനി
മക്കള്‍ രാജീവ് , മായാദേവി
മാതാപിതാക്കള്‍ ഒ. എന്‍. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
ഒ.എന്‍.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എന്‍.വി. എന്ന പേര് ഇന്ന് മലയാളസാഹിത്യത്തിന് സുപരിചിതമാണ് .  നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ചവറയിലെ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
പുരസ്കാരങ്ങള്‍ കൃതികള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം അഗ്നിശലഭങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അക്ഷരം
സോവിയറ്റ്‌ലാഡ് നെഹ്രു പുരസ്കാരം ഉപ്പ്
വയലാര്‍ പുരസ്കാരം ഉപ്പ്
പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം ഭൂമിക്കൊരു ചരമഗീതം

ആശാന്‍ പുരസ്കാരം  ഭൂമിക്കൊരു ചരമഗീതം
ഓടക്കുഴല്‍ പുരസ്കാരം                      മൃഗയ





ജ്ഞാനപീഠത്തിലെ മലയാളിത്തിളക്കം


വര്‍ഷം സാഹിത്യകാരന്‍    കൃതി
1965      ജി. ശങ്കരക്കുറുപ്പ്             ഓടക്കുഴല്‍
1980      എസ്.കെ പൊറ്റക്കാട്       ഒരു ദേശത്തിന്റെ കഥ
1984      തകഴി ശിവശങ്കരപ്പിള്ള      കയര്‍
1995      എം.ടി വാസുദേവന്‍ നായര്‍ സമഗ്രസംഭാവന
2007      .എന്‍.വി കുറുപ്പ്            സമഗ്രസംഭാവന

Friday, October 1, 2010

സ്നേഹസന്ദേശം 2010

അഹിംസ എന്ന ലോകമതം മാനവരാശിക്കു സംഭാവന ചെയ്ത യുഗപുരുഷന്റെ ജന്മദിനം നമ്മുടെ മാത്രം ആഘോഷമല്ല. ലോകം മുഴുവനും അഹിംസാദിനമായി ഒക്ടോബര്‍ രണ്ട് ആഘോഷിക്കുകയാണ്.
2007 ജൂണ്‍ 15ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ വിളംബരത്തിലൂടെ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായി ആചരിക്കുമെന്നു പ്രഖ്യാപിച്ചു. അഹിംസയാല്‍ ഒരു സാമ്രാജ്യത്തെ അടിയറവു പറയിച്ച ആ മനു‍ഷ്യന്റെ മഹത്ത്വം തിരിച്ചറിയാനും ആദരിക്കാനും അന്ന് അടിയറവു പറയിച്ച രാജ്യമുള്‍പ്പെടെ പൊതുസഭയിലെ 191 അംഗ രാജ്യങ്ങളില്‍ 121 എണ്ണത്തിന്റെ പ്രതിനിധികളുണ്ടായിരിന്നു.
ലോകത്തെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന അജയ്യരായ ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടാന്‍ അഹിംസയില്‍ അധിഷ്ടിതമായ സഹനസമരം നടത്തുന്നതു വിഡ്ഢിത്തമാണെന്ന് അന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സിദ്ധാന്തത്തില്‍ അടിയുറച്ച വിശ്വാസം ഉള്ള ഗാന്ധിജി കുലുങ്ങിയില്ല. 'അഹിംസ ഭൂരുക്കള്‍ക്കുള്ളതല്ല; ധീരന്മാര്‍ക്കുള്ളതാണ്'
എന്നാണ് ഗാന്ധിജി പറഞ്ഞത്.
ആ ധീരയോദ്ധാവിന്റെ 142മത് ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹം ലോകത്തിനെ പഠിപ്പിച്ച മഹത് തത്ത്വങ്ങള്‍ ഒരോന്നും ഓര്‍ക്കുകയും അവ ഒരോന്നും തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം എന്ന് ഈ വോളയില്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
"ജയ് ഹിന്ദ്"