ഭാരതത്തിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന് അഞ്ചാമതൊരു മലയാളി കൂടി അര്‍ഹനായി.
“ഒരു വട്ടം കൂടിയെന്‍ ഒര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം."
ഒരു കാലത്ത് മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞ നിത്യഹരിതഗാനങ്ങളില്‍ ഒന്നായ ഈ ഗാനത്തിന്റെ രചയിതാവായ, മലയാള സാഹിത്യത്തിനെ എടുത്തു പറയാന്‍ കഴിയാവുന്ന അതുല്യ രചനകളാല്‍ സമ്പന്നനാക്കിയ ഒ.എന്‍.വി കുറുപ്പ് എന്ന സാഹിത്യ ഇതിഹാസത്തിന് പുതിയൊരു പൊന്‍തൂവല്‍ കൂടി. കേരളത്തിന്റെ അഞ്ചാം ജ്ഞാനപീഠം നേടാന്‍ ഒ.എന്‍.വിക്ക് കഴിഞ്ഞു. 1965ല്‍ ജി.ശങ്കരകുറുപ്പില്‍ തുടങ്ങിയ കേരളത്തിന്റെ ജ്ഞാനപീഠ ചരിത്രം ഇന്ന് ഒ.എന്‍.വിയുടെ തൂലികത്തുമ്പില്‍ എത്തിനില്‍ക്കുന്നു. മലയാളസാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ക്കാണ് അദ്ദേഹത്തിനെ ജ്ഞാനപീഠം തേടിയെത്തിയത്. ഉപ്പ്, മോഹം, ഭൂമിക്കൊരു ചരമഗീതം തുടങ്ങി ഒരുപിടി നല്ല കവിതകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. അവ ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
