മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍

Wednesday, July 27, 2011

എന്റെ ഭാഷ

ഇരുചിറകുകളൊരുമയിലങ്ങനെ !!!



സ്ത്രീ പരുഷന്റേയോ , പുരുഷന്‍ സ്ത്രീയുടേയോ ശത്രുവല്ല. ഭൂമിയിലെ എല്ലാ ജൈവവ്യവസ്ഥയിലുമുള്ള രണ്ട് വിഭാഗങ്ങള്‍ മാത്രം. ഒത്തൊരുമയില്‍ പ്രവര്‍ത്തിച്ച് വിജയം കൈവരിക്കേണ്ട രണ്ട് ഘടകങ്ങള്‍. അതില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ് സ്ത്രീ.സ്ത്രീപഠനങ്ങള്‍ എന്നും നിലനിന്നിരുന്നു; കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നു മാത്രം.
സ്ത്രീയ്ക്ക് വിധിച്ച സ്ഥാനം , സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം അഭിപ്രായങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും സ്ഥിതി ഒരുപോലെ തന്നെയായിരുന്നു.
കേരളത്തിലെ സജീവമായി രചനകള്‍ ചെയ്ത ആദ്യകാല ചെറുകഥാകാരീയായ കെ.സരസ്വതിയമ്മയെപ്പേലുള്ളവരുടെ ശബ്ദം ഒറ്റപ്പെട്ടതായി മാറി.വസ്ത്രധാരണം , ജീവിതത്തേടുള്ള സമീപനം , കാഴ്ചപ്പാട് എന്നിവയില്‍ എല്ലാം തന്നെ ഒരു നിഴലായി മാറാതിരിക്കാന്‍ സ്ത്രീയെ അവര്‍ സ്വതന്ത്ര വ്യക്തിത്വമാക്കി.
ഇരുചിറകുകളൊരുമയിലങ്ങനെ എന്ന പത്താം ക്ലാസ്സിലെ യൂണിറ്റു നല്‍കുന്ന ജീവിത പാഠം വായിക്കുക

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ















ആധുനിക മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ പേരല്ല രാമാനുജൻ എന്നുംചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് ഇന്നത്തെ മലപ്പുറം ജില്ലയിലെതിരൂരിനടുതായിരുന്നു ജനനം (ഇപ്പോൾ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരില്‍എഴുത്തച്ഛൻ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരുസ്ഥാനപ്പേരാണെന്നും രാമാനുജൻ എഴുത്തച്ഛനു ശേഷം പിൻ‌തലമുറയിൽ പെട്ടവർ ഈനാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു. കുടുംബപരമ്പയിൽചിലരാണ് താമസമാക്കി എന്നു കരുതപ്പെടുന്നു.

നളചരിതം ആട്ടക്കഥയുടെ വൈശിഷ്ട്യങ്ങള്‍

നളചരിതം ആട്ടക്കഥയുടെ ആസ്വാദനത്തിനായി ഏതാനും വസ്തുതകള്‍ അറിയണം.

കൃസ്തുവര്‍ഷം 1745നു അല്‍പ്പം മുമ്പായി രചിക്കപ്പെട്ടതാണ് നളചരിതം.ഒന്നര ശതാബ്ദ
ക്കാലം അറിയപ്പെട്ടിരുന്നില്ല.

മഹാഭാരത
കഥയില്‍ (വനപര്‍വ്വം) വനവാസത്തിലായ പാണ്ഡവരോട് ബ്രുഹ
ദ്വാ
ശന്‍ മുനി ചൂതുകളിയുടെ അനന്തരഫലങ്ങളെ വ്യക്തമാക്കുവാന്‍ പറഞ്ഞു കൊടു
ക്കു
ന്നതാണ് നളചരിതം കഥ.

ഈ കഥാ
ഭാഗത്തെ ചമ്പുക്കളും കുഞ്ചന്‍ നമ്പ്യാരും ആവിഷ്ക്കരിച്ചിട്ടുണ്ട്.എന്നാല്‍ ഉണ്ണാ
യി വാര്യര്‍ കഥയെ ആട്ടക്കഥയാക്കിയപ്പോള്‍ അത് വിശേഷമായ കൃതിയാ
യി.മറ്റു
ട്ടക്കഥ
ളില്‍
വെറും ടൈപ്പുകളെ കാണുമ്പോള്‍ വാര്യരുടെ ആട്ടക്കഥ
യില്‍
ടൈപ്പുക
ളി
ല്ല
;
കഥാപാത്ര
ങ്ങള്‍
മാത്രമേയുള്ളൂ.

വാര്യരുടെ മനശാസ്ത്രജ്ഞാനം

ഉണ്ണായിവാര്യരുടെ മനശാസ്ത്രജ്ഞാനം പ്രകടമാകുന്ന ഒരു സന്ദര്‍ഭം പാഠഭാഗത്തുണ്ട്.
ഹംസം ദമയന്തിയോട് അടുക്കുന്ന രീതിയില്‍ ഇത് പ്രകടമാണ്.

വാര്യരുടെ ഔചിത്യബോധം

മഹാഭാരതത്തിലെ നളവൃത്താന്തങ്ങളില്‍ നിന്നും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യ
മായവ മാത്രം തിരഞ്ഞെടുത്തു.കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും ത് കാണാം.
ഹംസം ആകാശത്തു നിന്ന് വരുന്നത് ദമയന്തി നോക്കിക്കണ്ടത്.......

ഹംസത്തിന്റെ പാത്രചിത്രീകരണത്തിലും ഇത് പ്രകടമാണ്.ഉണ്ണായി വാര്യരുടെ പാത്ര സൃഷ്ടിയുടെ പൂര്‍ണ്ണത ഹംസത്തില്‍ കാണാം.

നളചരിതം ഒരു ഉത്തമ സാഹിത്യ സൃഷ്ടി

രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണല്ലോ ആട്ടക്കഥകള്‍ രചിക്കുന്നത്‌.തോടൊപ്പം
കലകള്‍ ജീവിതാവബോധം നല്കുന്നവയുമായിരിക്കും.സാഹിത്യത്തിനു ഗണ്യമാപ്രാധാന്യം നല്‍കുമ്പോഴാണ് ജീവിതാവബോധം രൂപപ്പെടുകയുല്ലുവെന്നപൊരുള്‍
പല ആട്ടക്കഥ കര്‍ത്താക്കളും മറന്നു.അവരില്‍ നിന്നും വ്യത്യസ്തനാണ് ഉണ്ണാ
യി വാര്യര്‍ .

കനക്കുമര്‍ത്ഥം

കഥകളിയിലെ ഗാനാല്‍മകതയെ പോഷിപ്പിക്കാന്‍ പ്രാസങ്ങളും യമകവും ഉപയോ
ഗിച്ചുണ്ടെങ്കിലും രചനയുടെ ബാഹ്യ സൌന്ദര്യമായ ശബ്ടാലങ്കാരങ്ങളേക്കാള്‍ ആരെ
യും അത്ഭുതപ്പെടുത്തുന്നതാണ് വാര്യരുടെ അര്‍ത്ഥാലങ്കാരങ്ങളുടെ മിതബോധവും ഔ
ചിത്യവും ആശയ ദീപ്തിയും.കാളിദാസന്റെ വാഗര്‍ത്ഥ പ്രതിപത്തി വാര്യരെ വളരെ
ധികം ആകര്‍ഷിച്ചിരിക്കുന്നു.കാവ്യം രമണീയാര്‍ത്ഥ പ്രതിപാദകമാണെന്നു വാര്യര്‍ വിശ്വസിച്ചു.

ഇതിവൃത്ത ഗതിക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും തമ്മില്‍ ഏകാന്തമായ പൊ
രുത്തം വരുത്തുക എന്നാ ഉന്നത കാലാസാരസ്വാത്ത രഹസ്യം വാര്യര്‍ ഉള്‍ക്കൊണ്ടി
ട്ടുണ്ട്.

"ആടാനുള്ള പദങ്ങള്‍ക്കു അര്‍ത്ഥപരമായും ആശയപരമായും നേരെ വാ നേരെ പോ എന്ന മട്ടിലുള്ള ആര്‍ജവം വേണം.നളച്ചരിതത്തില്‍ അത്തരം പദങ്ങള്‍ കുറയും.തി
നാല്‍ ആട്ടക്കാര്‍ക്ക് വിഷമം കൂടും." -എസ്.കെ.വസന്തന്‍ പറയുന്നു.

മലയാളത്തില്‍ കൃതികള്‍ മനുഷ്യ കഥാനുഗായികള്‍ എന്ന് ആദ്യം വന്നത് നളചരിത
ത്തിലാണ്.കുടുംബം എന്ന സ്ഥാപനത്തെ വളരെ ഗൌരവമായി കണ്ട എഴുത്തുകാ
രനായിരുന്നു ഉണ്ണായി വാര്യര്‍.

കഥകളി

കേളികൊട്ട്
(കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി)
ഷേക്സ്പിയര്‍ നാടകങ്ങളെക്കുറിച്ച് ഡോ : ജോണ്‍സന്‍ പറഞ്ഞു. "The Play read is more than the play acted"ഈ അഭിപ്രായം നളചരിതത്തിനും ചേരും.

അരങ്ങുകേളി

(കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി)
പത്താം ക്ലാസ്സിലെ കുട്ടികള്‍ നളചരിതം ആട്ടക്കഥ പഠിച്ചു തുടങ്ങി.കഥകളിയുടെ പ്രത്യേകതകള്‍ കുട്ടികള്‍ത്തന്നെ തയ്യാറാക്കിക്കൊണ്ട് വരുമെന്നതിന് സംശയമില്ല.കഥകളിയുടെ ചടങ്ങുകളും ,വേഷവും ,അഭിനയ രീതികളും അവര്‍ ശേഖരിച്ച് ക്ലാസ്സുകളില്‍ അവതരിപ്പിച്ചു തുടങ്ങി.കഥകളിയുടെ പ്രത്യേകതകള്‍ വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക.സ്കൂളിലെ ലൈബ്രറിയില്‍ നിന്നും കിട്ടുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാണ്.ഇത് പുസ്തക വായനയെ വളര്‍ത്തുമെന്നതില്‍ സംശയമില്ല.

തോടയം

(കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകില് നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം)
പുസ്തകവായനയുടെ സുഖവും ബുദ്ധിമുട്ടും കുട്ടികള്‍ അറിയുന്നതും അനുഭവിക്കുന്നതും വളരെ നല്ലത്.
പുസ്തകം നല്‍കുന്ന സുഖം എന്താണ്?
വാക്കുകളിലൂടെ അവര്‍ ചിന്തകളുടെ മലയും കാടും നാടും താണ്ടി സഞ്ചരിക്കുമ്പോഴത്തെയൊരു
സുഖം.
പുസ്തകം തരുന്ന കഷ്ടപ്പാട് എന്താണ്?
അത് ഇതാണ്:ഓരോ പുസ്തകവും ഓരോ എഴുത്തുകാരുടെ ശൈലിയിലായിരിക്കും.അപ്പോള്‍ ആ ശൈലികള്‍ വായിച്ചു അതില്‍ നിന്നും 'അരയന്നം പാല്‍ കുടിമ്പോലെ ആശയങ്ങള്‍ മാത്രം എടുക്കണം.

വന്ദനശ്ലോകം

അതിനാല്‍ കഥകളിയുടെ പ്രത്യേകതകള്‍ കുട്ടികള്‍ തന്നെ തയ്യാറാക്കുന്നതത്രേ നന്ന്.
നല്ലത്.
വാഗ്ദേവീ....... വന്ദനം.

പുറപ്പാട്

(തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌)
പത്താം ക്ലാസ്സിലെ പുസ്തകത്തില്‍ കഥകളിയെ നാടകരൂപത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കഥകളിയെ മറ്റു വ്യവഹാര രൂപങ്ങളിലേക്കു മാറ്റിയാല്‍ എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് കഥകളിയെന്ന ക്ലാസ്സിക്കല്‍ കലതന്നെയായിരിക്കും.
പക്ഷെ
കഥകളിയെ നാടകമാക്കുമ്പോള്‍ , വിശേഷിച്ച് നളചരിതം ആട്ടക്കഥയെ നാടകമാക്കുമ്പോള്‍ നഷ്ടപ്പെടലുകള്‍ ഉണ്ടാകുന്നില്ല.
എന്താണ് കാരണം?
ഒറ്റ കാരണമെയുള്ളൂ .....

നളചരിതം അത്യന്തം നാടകീയത മുറ്റിനില്‍ക്കുന്ന ഒരു രചനയാണ്. അതാകട്ടെ മറ്റൊരു ആട്ടക്കഥ ക്കും അവകാശപ്പെടാനുമില്ല.

ഡോ : ജോണ്‍സന്‍ ഷേക്സ്പിയറെക്കുറിച്ച് പറഞ്ഞത് ഒരിക്കല്‍ കൂടി വായിക്കുക.
"The Play read is more than the play acted"

സര്‍വ്വ ലക്ഷണ സംയുക്തമായ ഒരു ആട്ടക്കഥ എന്നതിലുപരി രമണീയാര്‍ത്ഥ പ്രതിപാദകമായ ഒരു ശ്രവ്യകവ്യമാണ് നളചരിതം ആട്ടക്കഥ.കേരളീയ ദൃശ്യകലയായ കഥകളിയെ നാട്യശാസ്ത്ര സിദ്ധാന്തങ്ങളുടെ സമ്മുന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി കേരളത്തിന്റെതായ ഒരു നാടകരീതി കരുപ്പിടിപ്പിക്കുകയായിരുന്നു വാര്യരുടെ ലക്ഷ്യം.മനുഷ്യ ജീവിതത്തിന്റെ സുപ്രധാനങ്ങളായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉല്‍ബോധനപരമായ ഇതിഹാസ കഥയാണ് വാര്യര്‍ തെരഞ്ഞെടുത്തത്.

കോട്ടയം തമ്പുരാന്റെ കാലത്തോടെ കഥകളി അഭിനയ കലയുടെ പൂര്‍ണ്ണ സൌഭാഗ്യം നേടി.എങ്കിലും ഇതിവൃത്തത്തിന്റെ കെട്ടുറപ്പിലും ചിതമഹത്വത്തിലും അവ നാടകീയമായ പൂര്‍ണ്ണത കൈവരിച്ചിരുന്നില്ല.യുദ്ധത്തിനും വധത്തിനും മറ്റും പ്രാധാന്യം അല്പ്പിച്ചു രചിക്കപ്പെട്ട അവ ജീവിതാവിഷ്ക്കരണത്തിനോ രസഭാവാവിഷ്ക്കാരത്തിനോ
സമര്‍ത്ഥങ്ങ
ളാകാ
തെ രൂപഭംഗിയും വേഷവൈവിധ്യവും മത്രമുള്‍ക്കൊള്ളുന്നവയായി.ഈ ന്യൂനതകളെല്ലാം പരിഹരിച്ചു നാടകലഷണങ്ങള്‍ക്ക് അനുരൂപമായ ഒരു ദൃശ്യ കാവ്യത്തിന്റെ മാതൃക ഉണ്ണായിവാര്യര്‍ നളച്ചരിതത്തിലൂടെ നല്‍കി.

സംസ്കൃത നാടക സിദ്ധാന്തമനുസരിച്ച് ഇതിവൃത്തത്തിന് സാങ്കേതികമായ ചില
ലക്ഷണ
ങ്ങ
ളും ഘട്ടങ്ങളും ഉണ്ടായിരിക്കണം. ബീജം , ബിന്ദു ,പതാക ,പ്രകരി ,കാര്യം എന്നീ അഞ്ചു അര്‍ത്ഥ പ്രകൃതികളും ആരംഭം ,യത്നം ,പ്രത്യാഗ ,നിയതാപ്തി ,ഫലാഗമം എന്നീ അഞ്ചു കാര്യാവസ്ഥകളും കൂടി ചേര്‍ന്ന പഞ്ചസന്ധികള്‍ നാടകത്തില്‍ ഉണ്ടായിരിക്കണം.മുഖം ,പ്രതിമുഖം ,ഗര്‍ഭം ,വിമര്‍ശം ,നിര്‍വ്വഹണം എന്നിവയാണ്
പഞ്ചസന്ധികള്‍.ആട്ടക്കഥ

ളില്‍ സാധാരണ ഇവക്കു സ്ഥാനമില്ലെങ്കിലും നളച്ചരിതത്തില്‍ വാര്യര്‍
സന്ധി
ലക്ഷണ
ങ്ങള്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പഞ്ചസന്ധികള്‍ നളചരിതത്തില്‍

മുഖസന്ധി -----------പ്രാരംഭ പദ്യം മുതല്‍.
പ്രതിമുഖസന്ധി -----------ഹംസം ദൂത് പറയുന്നത് വരെ
ഗര്‍ഭസന്ധി -----------ചൂത് കളി മുതല്‍ ദമയന്തീ പരിത്യാഗം വരെ
വിമര്‍ശസന്ധി -----------വിരഹശേഷം ഋതുപര്‍ണ്ണന്‍ ദമയന്തീസ്വയം വരത്തിനു പോകും വരെ
നിര്‍വ്വഹണസന്ധി -----------തുടര്‍ന്ന് അവസാനം വരെ.

ഡോ : എം.ലീലാവതി പറയുന്നു :"നാടകീയമായിട്ടുണ്ട് നളചരിതം എന്നല്ലാതെ നാടക
മാ
യി
ട്ടുണ്ട് എന്ന് പറയുന്നത് ഭോഷ്ക്കാണ്".

അതിനാല്‍ കഥകളിയെ
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടകമാക്കി അവതരിപ്പിക്കു
ന്ന
ത്‌ കഥകളിയുടെ മഹത്വം കുറക്കുന്നില്ല.

പക്ഷെ
ശ്രദ്ധിക്കേണ്ടതായ കാര്യം ഇ
വിടെ ഉണ്ട്
അത്
കുട്ടികള്‍ കഥകളി കണ്ടിരിക്കണം.
അതിനു ശേഷം മാത്രമേ പാഠഭാഗത്തെ നാടകമാക്കി അവതരിപ്പിക്കാവൂ.....

നാടകം




1. ‘നാട്യശാസ്ത്രം’ രചിച്ചത് – ഭരതമുനി
2. കാവ്യനാടകാദികളെ പരാമര്‍ശിക്കുന്ന ഒരു പ്രാചീന ഗ്രന്ഥം – അഗ്നിപുരാണം
3. നാടകം എന്ന ഇനത്തില്‍ മലയാളത്തിലെ ആദ്യത്തെ കൃതി – കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് ആശാന്റെ ആള്‍മാറാട്ടം (1866)
4. നാടക ചരിത്രക്കരന്മാരുടെ അഭിപ്രായത്തില്‍ ഭാഷയിലെ ആദ്യത്തെ ഗദ്യനാടകം – കുറുപ്പില്ലാകളരി (1909)
5. ഭാഷയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട കല്പിത നാടകം – കല്യാണി(1897),കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍
6. മലയാളത്തിലെ ആദ്യത്തെ ഗദ്യനാടകം – വറുഗീസ്മാപ്പിളയുടെ ‘കലഹിനീദമനകം’(1895)
7. സാഹിത്യഗുണമുള്ള ആദ്യത്തെ ക്രൈസ്തവകൃതി – എമ്പ്രായകുട്ടി(1893)
8. കേരളവര്‍മയുടെ ‘കേരളീയ ഭാഷാശാകുന്തളം’ പ്രസിദ്ധീകൃതമായ വര്‍ഷം -1882
9. മലയാളത്തിലെ സംഗീതനാടകങ്ങളില്‍ ആദ്യത്തേതെന്നു കരുതുന്ന കൃതി- ടി. സി. അച്യുതമേനോന്ന്റെ ‘സംഗീതനൈഷധം’(1892)
10. ‘തെക്കന്‍ ചക്കീചങ്കരം’ രചിച്ചത് – പി.രാമകുറുപ്പ്
11. ‘വടക്കന്‍ ചക്കീചങ്കരം’ രചിച്ചത് – കെ.സി.നാരായണന്‍ നമ്പിയാര്‍
12. ഇന്ന് ലഭ്യമായിട്ടുള്ള സി.വി.പ്രഹസനങ്ങളില്‍ ആദ്യത്തേത് – കുറുപ്പില്ലാകളരി
13. ‘മറിയാമ്മാനാടക’ത്തിന്‍റെ കര്‍ത്താവ്‌ - കൊച്ചീപ്പന്‍ തരകന്‍
14. നാടകവേദിയില്‍ പെരുകിവരുന്ന അനുകരണത്തേയും,ഉള്‍ക്കാമ്പില്ലാത്ത നാടകങ്ങളെയും പരിഹസിച്ചുകൊണ്ട് അഴകത്ത് രാമക്കുറുപ്പ്‌ എഴുതിയ നാടകം – ചക്കീചങ്കരം(1893)
15. കുമാരനാശാന്റെ ‘കരുണ’1930-ല്‍ സംഗീതനാടകമാക്കിയത് – സ്വാമി ബ്രഹ്മവ്രതന്‍
16. ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ എന്ന കഥ നാടകമാക്കി അവതരിപ്പിച്ചത് – എം.ആര്‍.ബി(1933)
17. നമ്പൂതിരിമാര്‍, വിശേഷിച്ചും നമ്പൂതിരിസ്ത്രീകള്‍ അനുഭവിച്ചുപോരുന്ന നരകയാതനകള്‍ തുറന്നുകാണിക്കുന്ന വി.ടി രാമന്‍ ഭട്ടതിരിപ്പാടിന്റെ നാടകം – അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
18. ‘ആള്‍മാറാട്ട’ത്തിന്റെ മറ്റൊരു പേര് – ഒരു നല്ല കേളീസല്ലാപം
19. പ്രേംജീ രചിച്ച നാടകം –ഋതുമതി
20. ‘ഭൂതം’ എന്ന പേരില്‍ ‘ഗോസ്റ്റ്‌സ്’ പരിഭാഷപ്പെടുത്തിയത് – സി.ജെ .തോമസ്
21. പൊന്നാനി കര്‍ഷക സമ്മേളനത്തില്‍ അഭിനയിക്കുന്നതിനായി കെ.ദാമോദരന്‍ രചിച്ച നാടകം – പാട്ടബാക്കി(1937
22. അമ്പാടി നാരായണ പൊതുവാളിന്റെ ‘കേരളപുത്രന്‍’ നാടകമാക്കിയത് – പി.ജെ .ചെറിയാന്‍
23. എക്സ്പ്രഷണിസ്റ്റ് സങ്കേതത്തില്‍ പുളിമാന പരമേശ്വരന്‍പിള്ള രചിച്ച നാടകം –സമത്വവാദി
24. ക്രിസ്തുവിന്റെ അവസാനനിമിഷങ്ങളെ പശ്ചാത്തലമാക്കി കൈനിക്കര പത്മനാഭപിള്ള രചിച്ച നാടകം – കാലുവരിയിലെ കല്പപാദം
25. ഉള്ളൂര്‍ രചിച്ച നാടകം –അംബ
26. ‘ഊര്‍മിള’ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - സര്‍ദാര്‍ കെ.എം പണിക്കര്‍
27. സ്വാമിബ്രഹ്മവ്രതന്‍ ‘കരുണ’യ്ക്ക് ശേഷം രചിച്ച സംഗീത നാടകം – രാജപുത്രരക്തം
28. ‘മാതൃപൂജ’ സംഗീതനാടകം രചിച്ചത് – കെ .പി കണിയാര്‍
29. ഒന്നും രണ്ടും ഭാഗങ്ങളുള്ള ‘സുപ്രഭ’ എന്ന സംഗീതനാടകം രചിച്ചത് – മുന്‍ഷിരാമു പിള്ള
30. യാചകര്‍ കഥാപാത്രങ്ങലളായി വരുന്ന കേശവടെവിന്റെ നാടകം – യാചകി
31. സംഭാഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തിക്കുറിശ്ശി സുകുമാരന്‍നായര്‍ രചിച്ച നാടകങ്ങള്‍ - സ്ത്രീ,മായ
32. കലാനിലയം കൃഷ്ണന്‍നായരുടെ നാടകക്കമ്പനി – കലാനിലയം(ആനന്തോദയസംഗീത നടന സഭ)
33. ഇബ്സനിസ്റ്റ്‌ മാതൃകയില്‍ കൃഷ്ണപിള്ള ആദ്യം രചിച്ച നാടകം –ഭഗ്നഭവനം
34. ഓടുന്ന ബസ്സിനെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട തോപ്പില്‍ഭാസിയുടെ നാടകം – കയ്യുംതലയും പുറത്തിടരുത്
35. ‘ഉയരുന്ന യവനിക’ എന്ന നാടകസംബന്ധിയായ പ്രബന്ധം – സി.ജെ .തോമസ്‌
36. മലയാളത്തിലെ ആദ്യ പ്രശ്നനാടകമായി കണക്കാക്കുന്നത് – എന്‍.കൃഷ്ണപിള്ളയുടെ കന്യക


‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ ‘നിങ്ങള്‍ ആരെ കമ്മ്യുണിസ്റ്റാക്കി’ എന്ന നാടകമെഴുതിയത് – സിവിക്‌ ചന്ദ്രന്‍


37. ആത്മപ്രകാശനം പ്രകടമാകിയ സി.ജെ.തോമസ്സിന്റെ നാടകം – 1128ല്‍ ക്രൈം 27
38. രാമായണ നാടകത്രയമെന്ന പേരിലറിയപ്പെടുന്ന ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍ -കാഞ്ചനസീത(1961), സാകേതം(1975), ലങ്കാലക്ഷ്മി(1976)
39. ‘ആന്റിപ്ലേ’ എന്നറിയപ്പെടുന്ന സി.ജെ യുടെ നാടകം - 1128ല്‍ ക്രൈം 27
40. കാവ്യനാടകശാലയിലെ പ്രസിദ്ധമായ നാടകങ്ങള്‍ - ജി.ശങ്കരപിള്ളയുടെ ’കിരാതം’, കാവാലം നാരായണപണിക്കരുടെ ‘സാക്ഷി’
41. കെ.രാമകൃഷ്ണപിള്ള രചിച്ച ഏകാങ്കനാടകങ്ങള്‍ - തൂക്കുമുറിയില്‍, കമണ്ടലു
42. തനതുനാടകവേദിയിലെ പ്രസിദ്ധമായ നാടകങ്ങള്‍ - കലി, കിരാതം,ദൈവത്താര്‍, അവനവന്‍ കടമ്പ
43. സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് കൈനിക്കര കുമാരപിള്ള രചിച്ച കൃതി – നാടകീയം
44. ഇടശ്ശേരി ഗോവിന്ദന്‍നായരുടെ ഏകാങ്കനാടകം – കളിയും ചിരിയും
45. ജഗതി എന്‍.കെ ആചാരിയുടെ പ്രഹസനങ്ങള്‍ - പൊടിക്കൈ , കറക്കുകമ്പനി
46. എം.ടി വാസുദേവന്‍നായര്‍ എഴുതിയ നാടകം – ഗോപുരനടയില്‍
47. കെ.ടി മുഹമ്മദിന്‍റെ നാടകത്രയം എന്നറിയപ്പെടുന്നത് – സൃഷ്ടി, സ്ഥിതി, സംഹാരം
48. ജി.ശങ്കരപിള്ള എഴുതിയ കുട്ടികളുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം – പ്ലാവിലതൊപ്പികള്‍
49. നാച്വറലിസ്റ്റ് സമ്പ്രദായത്തില്‍ രചിക്കപ്പെട്ട കാലടിഗോപിയുടെ നാടകം – ഏഴുരാത്രികള്‍
50. (1970)ല്‍ കുട്ടികളുടെ നാടകവേദി ‘രംഗപ്രഭാത്’ എന്ന പേരില്‍ ആരംഭിച്ചത് – വെഞ്ഞാറമൂട്ടില്‍ കൊച്ചുനാരായണപിള്ള
51. എം.പി പോളിനെ മനസ്സില്‍ കണ്ടു പൊന്‍ക്കുന്നം വര്‍ക്കി രചിച്ച നാടകം – വഴി തുറന്നു
52. അയണസ്ക്കോവിന്റെ കസേരകളെ അനുകരിച്ച് എന്‍.എന്‍ പിള്ള എഴുതിയ നാടകം – കസേരക്കളി
53. പൊന്‍ക്കുന്നം വര്‍ക്കിയുടെ നിരോധിക്കപ്പെട്ട നാടകം – ജേതാക്കള്‍
54. ‘നൂറുകൊല്ലത്തെ മലയാളനാടകം’എന്ന പേരില്‍ നാടകങ്ങളുടെ പേര്‍ വിവരപ്പട്ടിക തയ്യാറാക്കിയത് –വി.എസ് .ശര്‍മ്മ
55. മലയാളത്തിലെ ആദ്യജീവചരിത്രനാടകം - സ്വദേശാഭിമാനിയുടെ ‘നാടുകടത്തല്‍’ (പൂജപ്പുര കൃഷ്ണന്‍ നായര്‍)
56. ‘ജനകീയപരിണയം’, ‘ഉത്തരരാമചരിതം’ എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ - ചാത്തുക്കുട്ടി മന്നാടിയാര്‍
57. ഗ്രാമീണകര്‍ഷകര്‍ കഥാപാത്രങ്ങളാകുന്ന ഇടശ്ശേരിയുടെ നാടകം – കൂട്ടുകൃഷി
58. ‘ചാണ്ഡകൌശികം’, ‘പ്രസന്നരാഘവം’ എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ -മാക്കോത്ത് കൃഷ്ണമേനോന്‍
59. കുമാരനാശാന്‍ രചിച്ച നാടകം – വിചിത്ര വിജയം
60. കുമാരനാശാന്‍ തര്‍ജ്ജമ ചെയ്ത ഏകനാടകം – പ്രബോധ ചന്ദ്രോദയം
61. ‘അജ്ഞാതവാസം’, ‘പാഞ്ചാലീസ്വയംവരം’ ഇവയുടെ കര്‍ത്താവ്‌ - കൊച്ചുണ്ണിത്തമ്പുരാന്‍
62. സുഭാദ്രാര്‍ജ്ജുനം – അമ്പാടി ഇക്കാവമ്മ
63. ഇ.വി.കൃഷ്ണപിള്ളയുടെ പ്രധാന പ്രഹസന നാടകങ്ങള്‍ - പെണ്ണരശുനാട്, കവിതക്കേസ് ബി.എ മായാവി, കുറുപ്പിന്‍റെ ഡയിലി, വിസ്മൃതി
64. എം.ടി.രചിച്ച നാടകം – ഗോപുരനടയില്‍
65. ഇ.വീ കൃഷ്ണപിള്ള എഴുതിയ ചരിത്രനാടകങ്ങള്‍ - രാജാകേശവദാസ് സീതാലക്ഷ്മി(1926), ഇരവിക്കുട്ടിപ്പിള്ള,
66. സാമുവല്‍ ബക്കറ്റിന്റെ ‘ഗോദോയെക്കാത്ത്’ വിവര്‍ത്തനം ചെയ്തത് – കടമ്മനിട്ട
67. കാരൂര്‍ രചിച്ച നാടകങ്ങള്‍ - അപ്പൂപ്പന്‍, പ്രതിഫലം
68. സാമുദായിക പരിഷ്കരണ ഉദ്ദ്യേശത്തോടെ കെ.സി.രചിച്ച നാടകം – ലക്ഷ്മീ കല്യാണം
69. ആനന്ദ്‌ രചിച്ച നാടകം – ശവഘോഷയാത്ര
70. ‘ജാബാല സത്യഗാമന്‍’ എന്ന പരീക്ഷണ നാടകം രചിച്ചത് – കാവാലം നാരായണപണിക്കര്‍
71. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി രചിച്ച സ്വതന്ത്രനാടകം – ധീരവ്രത
72. എം. മുകുന്ദന്‍ രചിച്ച നാടകം – ഇരുട്ട്
73. സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ - ജി.ശങ്കരപിള്ള
74. എന്‍.വീ കൃഷ്ണവാരിയര്‍ രചിച്ച നാടകം – വീരരാഘവചക്രവര്‍ത്തി