മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍

Wednesday, December 22, 2010

നവദീപം തെളിയിച്ച് ബഥനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍


ഒഴിവു സമയങ്ങളില്‍ വെറുതെസമയം കളയാന്‍ ബഥനി വിദ്യാര്‍ത്ഥികളെ കിട്ടില്ല. കൈരളി ക്ലബ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് അഞ്ചു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രയത്നഫലമായി നവദീപം, തൂലിക , ബഥനി ടുഡേ, അക്ഷര ദീപം ‌എന്നീ മികവുറ്ര നാലു പത്രങ്ങളാണ് സമൂഹത്തിനെതിരെ ശബ്ദമായി ഉദയം ചെയ്തത്. പത്രങ്ഘ‌ങളോടോപ്പം തന്നെ പാഠപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവഝി മാസികകളും പ്രദര്‍ശനം ചെയ്തു.

Friday, December 10, 2010

അറിയേണ്ടതല്ലേ സ്വദേശാഭിമാനിയെ?



ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളിലൊന്നാണല്ലോ മാധ്യമങ്ങള്‍. ജനാധിപത്യം നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നതാണല്ലോ ഇതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യവും അങ്ങനെ തന്നെയായിരിക്കാനാഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറെയുണ്ട്.
മലയാളിയുടെ ആധുനിക അവബോധ രൂപീകരണത്തെ സ്വാധീനിച്ച പല ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് പത്രപ്രവര്‍ത്തനം. രാവിലെ എഴുന്നേറ്റാല്‍ നമ്മേ കാത്തിരിക്കുന്ന കാക്കത്തൊള്ളായിരം പത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഉള്ളത്ര സ്ഥാനം മറ്റെങ്ങും കാണില്ല. ആദ്യകാലപത്രങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു. എന്നാല്‍ ഇന്നത് വിവിധ തലത്തില്‍, നിലവാരത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനത്തിന്റെ വേദിയാണ്. അധികാര കേന്ദ്രങ്ങളെ നേര്‍വഴിയ്ക്ക് നടത്തുന്നതിനും വേണ്ടിവന്നാല്‍ ചെവിയ്ക്ക് പിടിച്ച് തിരുത്തിക്കുന്നതിനും പത്രങ്ങള്‍ക്ക് സാധിക്കുന്നു. പൊതുസമൂഹത്തിനു മുമ്പില്‍ ശരിതെറ്റുകളെ വിശകലനം ചെയ്യാനുള്ള അവസരം പത്രങ്ങള്‍ക്ക് വേണ്ടുവോളം ലഭിക്കുന്നതുകൊണ്ടാണത്.

Thursday, November 25, 2010

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അന്നം എന്ന കവിത

video

വസുധൈവ കുടുംബകം

വസുധൈവ കുടുംബകം

                    നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി ശ്രദ്ധാപൂര്‍വ്വം കരുതിവച്ച ഒരു കളഭക്കിണ്ണമാണ് ഈ ഭൂമി.നമുക്ക് മാത്രമല്ല ഇനി വരുവാനുള്ള എല്ലാവര്‍ക്കും വേണ്ടിയാണീ ഭൂമിയാകുന്ന ചിത്രശലഭം "സൂര്യന് " ചുറ്റും വട്ടം ചുറ്റുന്നത്‌.മണ്ണും വെള്ളവും വായുവും പുഴയും തോടും നീര്‍ച്ചോലകളും ഇനി വരാനുള്ളവര്‍ക്ക് കൂടിയാണ്.ഈ ആത്യന്തിക സത്യം അറിയാതെ ആധുനിക മനുഷ്യന്‍ ഭൂമിയെ വിറ്റു പണമാക്കി സ്വ.സുഖം ഭദ്രമാക്കുന്നു.
                    "കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിതം" എന്ന പുസ്തകം എഴുതിയ പോക്കുടന്റെ വാക്കുകള്‍ "ഇടക്കീല്‍ത്തറ എന്ന സ്ഥലത്തെ ഒരു കൂനിയിലാണ് എന്റെ ജനനം.കൂനി എന്ന് വച്ചാല്‍ വയലില്‍ നാല് ഭാഗത്ത് നിന്നും മണ്ണ് കൂനിക്കൂട്ടിയുണ്ടാക്കിയ ഒരു ചെറിയ തറ.ആ കൂനിയിലെ ഒരു ചാളയിലാണ് അമ്മ എന്നെ പെറ്റത്‌.ചുറ്റുപാടും വയല്‍.വയലിനിടക്ക് തെങ്ങുകള്‍.അത് മുതലാളിയുടെതാണ്.നമുക്ക് കിട്ടുന്നത് ഓല മാത്രം.വിറകായി ഉപയോഗിക്കാവുന്ന ഉണക്കിലകള്‍.
                  എന്റെ അച്ഛന്‍ ചപ്പന്‍ മമ്മത് എന്ന് പേരുള്ള മുതലാളിയുടെ പണിക്കാരനായിരുന്നു ചപ്പന്‍.മമ്മത് മുതലാളി --മൂന്ന് വാര തുണി വേണം അയാള്‍ക്ക്‌ ഉടുമുണ്ടായി.വിശാലമായ പുറം.സാധാരണ മനുഷ്യരേക്കാള്‍ ഇരട്ടി ഉയരം.അവകാശപ്പെട്ട ഭൂമി എത്രയാണെന്ന് അയ്യാള്‍ക്ക് തന്നെ കണക്കില്ല".അയ്യാളുടെ സങ്കല്‍പ്പത്തില്‍ ഭൂമി അയ്യാള്‍ക്ക് മാത്രമാണ്.
ഓ.എന്‍.വി.യുടെ കവിതയില്‍ നാം എന്താണ് അറിയുന്നത്?
ഉള്‍ക്കനിവിന്‍ ഉപ്പലിഞ്ഞോരുറവകള്‍
വറ്റിയ മണ്ണിന്റെ ദാഹം നാമേറ്റു വാങ്ങവേ നാം ഭൂമിയാകുന്നു....
പോക്കുടനിലേക്ക് ഒന്നുകൂടി പോകാം."കണ്ടള്‍ച്ചെടികള്‍ എനിക്ക് മക്കളെ പോലെയാണ്."പൊക്കുടന്‍ പറയുന്നു.ഞാനവരുടെ അച്ഛനാണെന്ന് അവര്‍ക്കും തോന്നുന്നുണ്ടാവാം.

Wednesday, November 24, 2010

തൂലികാനാമങ്ങള്‍

.   കേരളകാളിദാസന്‍  -  കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
·        കേരളപാണിനി       -  ഏ.ആര്‍.രാജരാജവര്‍മ
·        കേരളവ്യാസന്‍        -  കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
·        കേരളവാല്മീകി        -  വള്ളത്തോള്‍
·        കേരള തുളസീദാസന്‍   -  വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
·        ക്രൈസ്തവ കാളിദാസന്‍ -  കട്ടക്കയം ചെറിയാന്‍ മാപ്പിള
·        അനന്തു             -  വി.കെ.ബാലചന്ദ്രന്‍
·        അക്കിത്തം           -  അച്യുതന്‍ നമ്പൂതിരി
·        അയ്യനേത്ത് ഓ       -  ഉമ്മന്‍ അയ്യനേത്ത്
·        അഭിമന്യു            -  എന്‍.പി.രാജശേഖരന്‍
·        അരുണന്‍           -  എസ്.കെ.പൊറ്റെക്കാട്
·        അയ്യനേത്ത്.പി       -  എ.പി.പത്രോസ്
·        ആശാന്‍             -  കുമാരനാശാന്‍
·        ആഷാമേനോന്‍       -  ശ്രീകുമാര്‍
·        ആനന്ദ്‌             -  സച്ചിദാനന്ദന്‍
·        ആനന്ദ്‌             -  തിക്കോടിയന്‍
·        അഭയദേവ്          -  അയ്യപ്പന്‍ പിള്ള
·        ആമിനാബീവി         -  വി.ടി.ഇന്ദുചൂഡന്‍
·        അമ്പി              -  എം.വി.നാരായണന്‍ നായര്‍
·        അറിസ്‌റ്റെഡ്‌സ്      -  എ.പി.ഉദയഭാനു
·        അര്‍പുതസാമി        -  അമ്പാടി രാമപ്പൊതുവാള്‍
·        അവലോകി          -  സി.നാരായണന്‍
·        ആസംഗന്‍           -  പി.എം.കുമാരന്‍ നായര്‍
·        ആചാര്യന്‍           -  ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
·        ആനന്ദവല്ലി          -  കെ.എന്‍.എം.ചെട്ടിയാര്‍
·        ആര്‍ടിസ്റ്റ്            -  രാഘവന്‍ നായര്‍
·        ആര്യാരാമം          -  എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
·        ആലുവ പി.വി         -  വേലായുധന്‍ പിള്ള
·        ആസാദ്‌            -  ചെറുകാട്
·        അപ്പന്‍ തച്ചേത്ത്     - നീലകണ്‌ഠമേനോന്‍
·        ആമ്പല്ലൂര്‍ ജെ.ടി       -  ജോണ്‍ ടി.എല്‍
·        ഇന്ദുചൂഡന്‍           -  കെ.കെ.നീലകണ്ഠന്‍
·        ഇറാന്‍              -  ഇ.ആര്‍.നായനാര്‍
·        ഇ.എം.കോവൂര്‍        -  കെ മാത്യു ഐപ്പ്
·        ഇളംകുളം            -  പി.എന്‍.കുഞ്ഞന്‍പിള്ള
·        ഇടമറുക്            -  ടി.സി.ജോസഫ്‌
·        ഇ.വി               -  കൃഷ്ണപിള്ള ഇ.വി
·        എസ്.കെ.പൊറ്റെക്കാട് -  ശങ്കരന്‍കുട്ടി പൊറ്റെക്കാട്
·        എം.ആര്‍.കെ.സി       -  ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
·        എം.ആര്‍.ബി          -  മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
·        എം..എസ്.മേനോന്‍    -  എം.ശ്രീധരമേനോന്‍
·        എ.കെ.വി            -  അപ്പുകുട്ടന്‍ വള്ളിക്കുന്ന്
·        ഒളപ്പമണ്ണ            -  സുബ്രഹ്മണ്യന്‍ നമ്പൂതിരി
·        ഓംചേരി            -  എന്‍.നാരായണപ്പിള്ള
·        ഒ.എന്‍.വി            -  ഒ.എന്‍.വേലുക്കുറുപ്പ്
·        കടവനാട്           -  കടവനാട്ടു കുട്ടികൃഷ്ണന്‍
·        കുഞ്ഞന്‍ തമ്പുരാന്‍     -  കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
·        കപിലന്‍            -  കെ.പത്മനാഭന്‍ നായര്‍
·        കടമ്മനിട്ട            -  രാമകൃഷ്ണന്‍
·        കണ്ണന്‍ ജനാര്‍ദ്ദനന്‍    -  കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
·        കുട്ടേട്ടന്‍             -  വി.പുരുഷോത്തമന്‍ നായര്‍
·        കുറ്റിപ്പുഴ             -  കുറ്റിപ്പുഴ കൃഷ്ണപിള്ള
·        കൃഷ്ണചൈതന്യ        -  കെ.കെ.നായര്‍
·        കെ.പ്യാര്‍            -  കെ.പി.രാഘവന്‍
·        കല്‍ക്കി             -  കാമ്പിശ്ശേരി കരുണാകരന്‍
·        കുസുമം              -  ആന്റണി.വി.വി
·        കോഴിക്കോടന്‍        -  അപ്പുക്കുട്ടന്‍ നായര്‍
·        കൊടുപുന്ന           -  ഗോവിന്ദ ഗണകന്‍
·        കട്ടയ്ക്കല്‍ കെ          -  ഫാദര്‍ പി.തോമസ്‌
·        കേസരി             -  വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
·        കേസരി             -  ഏ.ബാലകൃഷ്ണപിള്ള
·        കാനം ഇ.ജെ         -  ഇ.ജെ.ഫിലിപ്പ്
·        കെ.സരള            -  എം.ടി.വാസുദേവന്‍ നായര്‍
·        കാശ്യപ്            -  എച്ച്.കാസിംപിള്ള
·        കാക്കനാടന്‍          - ജോര്‍ജ്‌ വര്‍ഗീസ്‌
·        കെ.എസ്.കെ.തളിക്കുളം -  കെ.എസ്.കൃഷ്ണന്‍ തളിക്കുളം
·        കാവാലം             _  നാരായണപണിക്കര്‍
·        കുറ്റിപ്പുറം            _  കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
·        കെ.തായാട്ട്           _  കുഞ്ഞനന്തന്‍ തായാട്ട്
·        കെ.സി               _  കെ.സി കേശവപിള്ള
·        കോവിലന്‍            _  വി.വി.അയ്യപ്പന്‍
·        കെ.എം പണിക്കര്‍      _  കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
·        കെ.വി.എം.           _ കയ്പിള്ളി വാസുദേവന്‍മൂസ്സത്
·        കുഴിതടത്തില്‍         _  ഗോപാലകൃഷ്ണന്‍ നായര്‍
·        കബീര്‍ദാസ്‌           _  കെ.ടി.മുഹമ്മദ്‌
·        കര്‍മ്മസാക്ഷി          _  എ.പി ഉദയഭാനു
·        ഗോകുല നാരായണന്‍   _  വി.കെ.എന്‍
·        ഗലീലിയോ            _  എം. സത്യപ്രകാശം
·        ഗ്രാമീണന്‍             _  വി.സ് നമ്പീശന്‍
·        ചിത്രന്‍               _  ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
·        ചെറുകാട്            _  ഗോവിന്ദപിഷാരടി
·        ജെ.എം               _  ജോസഫ്‌ മുണ്ടശ്ശേരി
·        ജനകീയന്‍             _  എം.എസ് ചന്ദ്രശേഖരവാര്യര്‍
·        ജയശ്രീ               _  വി.എസ്.വാര്യര്‍
·        ജയ്‌ഹിന്ദ്‌             _  എ.പി.നമ്പിയാര്‍ 
·        ജൂലിയന്‍             _  പി.ദാമോദരപിള്ള
·        ജി.                   _  ജി.ശങ്കരകുറുപ്പ്
·        ടി.ന്‍                 _  ടി.എന്‍ ഗോപിനാഥന്‍നായര്‍
·        ടി.കെ.സി വടുതല     _  ടി.കെ ചാത്തന്‍ വടുതല
·        ടി.ഉബൈദ്            _  അബ്ദുല്‍ഖാദര്‍
·        ടി.ആര്‍               _  ടി.രാമചന്ദ്രന്‍
·        ടി.കെ.സി മുഴപ്പിലങ്ങാട്   _  ടി.കെ ദാമോദരന്‍
·        ഡി.സി.               _  ഡൊമിനിക് ചാക്കോ കിഴക്കേമുറി
·        ഡി.പി               _  പി.ദാമോദരന്‍പിള്ള
·        തുളസീവനം           _  ആര്‍.രാമചന്ദ്രന്‍ നായര്‍
·        തോപ്പില്‍ഭാസി         _  ഭാസ്ക്കരന്‍ പിള്ള
·        തിക്കോടിയന്‍         _  കുഞ്ഞനന്തന്‍ നായര്‍
·        തിരുമുമ്പ്             _  സുബ്രഹ്മണ്യന്‍ തിരുമുമ്പ്
·        തിരുനയിനാര്‍ കുറിച്ചി _  മാധവന്‍ നായര്‍
·        ദേശബന്ധു             _  കേസരി കുഞ്ഞുരാമന്‍ നായര്‍
·        നന്തനാര്‍              _  പി.സി ഗോപാലന്‍
·        നാലാങ്കല്‍             _  നാലാങ്കല്‍ കൃഷ്ണപിള്ള
·        നകുലന്‍              _  ടി.കെ ദൊരൈസ്വാമി
·        നാലപ്പാട്ട്             _  നാരായണമേനോന്‍
·        പോഞ്ഞിക്കര റാഫി    _  ജോസഫ്‌  റാഫി
·        പാക്കനാര്‍            _  ഉണ്ണികൃഷ്ണന്‍ പുതൂര്‍
·        പ്രേംജി               _  എം.പി ഭട്ടതിരിപ്പാട്
·        പാറപ്പുറത്ത്          _  കെ.ഇ.മത്തായി
·        പി.എം.മനേഴി         _  എന്‍.പരമേശ്വരന്‍മൂസത്
·        പി.                  _  പി.കുഞ്ഞിരാമന്‍ നായര്‍
·        പ്രശാന്തന്‍             _  കെ.എം റോയ്
·        പാല                 _  നാരായണന്‍ നായര്‍
·        പടിയത്ത്             _  മെയ്തു പടിയത്ത്
·        പി.സി എറിക്കാട്      _  പി.സി.ചാക്കോ
·        പത്രപാരായണ്‍        _  വേലൂര്‍ കൃഷ്ണന്‍കുട്ടി 
·        പുളിമാന             _  പരമേശ്വരന്‍പിള്ള
·        പവനന്‍              _  പി.വി.നാരായണന്‍നായര്‍
·        പി.കെ               _  പി.കെ.നാരായണന്‍ പിള്ള
·        പരശുരാമന്‍           _  മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ
·        പത്മന്‍               _  കെ.പത്മനാഭന്‍നായര്‍
·        പമ്മന്‍                _  ആ.പി പരമേശ്വരന്‍ നായര്‍
·        പരമു                _  ജി.പി.ശങ്കരന്‍മംഗലം
·        പ്രഹ്ലാദന്‍             _  എന്‍.ആര്‍ നായര്‍
·        ബോധേശ്വരന്‍          _  നാരായണന്‍നായര്‍
·        ബാഹുലേയന്‍         _  ഇ,കെ നായനാര്‍
·        മാധവികുട്ടി           _  കമലാദാസ്‌,കമലസുരയ്യ
·        മാലി                 _  മാധവന്‍ നായര്‍
·        മീശാന്‍               _  കെ.എസ് കൃഷ്ണപിള്ള
·        മഹാകവി കുട്ടമ്മത്ത്   _  കുഞ്ഞികൃഷ്ണകുറുപ്പ്
·        മുലൂര്‍                _  എസ്. പരമേശ്വരപ്പണിക്കര്‍
·        മുഷ്താഖ്             _  പി.എ.മുഹമ്മദ്കോയ
·        മാഡവ്യന്‍             _  എം.പി.ഭട്ടതിരിപ്പാട്
·        മൃടാനന്ദസ്വാമി        _  കുഞ്ഞുപിള്ള
·        മാടമ്പ് കുഞ്ഞിക്കുട്ടന്‍   _  പി.ശങ്കരന്‍ നമ്പൂതിരി
·        മലയാറ്റൂര്‍            _  കെ.വി രാമകൃഷ്ണന്‍
·        മാര്‍ഷല്‍              _  കെ.ആര്‍ മണി
·        യവനന്‍              _  സി.ടി.ഗോപിനാഥ്
·        യേശുദാസന്‍           _  ജോസഫ്‌ മംഗലം
·        രേവതി               _  ടി.ആര്‍ ശങ്കുണ്ണി
·        രാജന്‍                _  ഒറവങ്കര
·        വത്സല എം.എ        _  വൈക്കം ചന്ദ്രശേഖരന്‍നായര്‍
·        വാനമ്പാടി            _  കൂത്താട്ടുകുളം മേരിജോണ്‍
·        വെണ്ണിക്കുളം          _  വെണ്ണിക്കുളം ഗോപാലകുറുപ്പ്‌ 
·        വിനയന്‍              _  വി.എം.എന്‍.പണിക്കര്‍
·        വി.കെ.എന്‍           _  വി.കെ നാരായണന്‍നായര്‍
·        വിലാസിനി           _  എം.കെ മേനോന്‍
·        വിനോദ്              _  വേലൂര്‍ കൃഷ്ണന്‍കുട്ടി
·        വെട്ടൂര്‍               _  വെട്ടൂര്‍ രാമന്‍നായര്‍
·        വീരന്‍                _  പി.കെ വീരരാഘവന്‍നായര്‍
·        വി.ടി                _  വെള്ളത്തിരുത്തിത്താഴത്തു രാമന്‍നായര്‍
·        വാണക്കുറ്റി           _  വി.കെ രാമന്‍പിള്ള
·        വിക്രമന്‍             _  സി.ആര്‍ കേരളവര്‍മ്മ
·        വെണ്മണി മഹന്‍  നമ്പൂതിരിപ്പാട് _   കദംബന്‍ നമ്പൂതിരി
·        വി.സി.               _  വി.സി.ബാലകൃഷ്ണപണിക്കര്‍
·        വള്ളത്തോള്‍           _  നാരായണമേനോന്‍
·        വജ്രബാഹു            _  കേസരി കുഞ്ഞിരാമന്‍ നായനാര്‍
·        വജ്രസൂചി            _  കേസരി കുഞ്ഞിരാമന്‍ നായനാര്‍
·        വൈശാഖന്‍           _  എം.കെ.ഗോപിനാഥ്
·        ശാന്ത                 _  ടീ.എന്‍.എം പിള്ള
·        ശാകല്യന്‍             _  ഉള്ളാടില്‍ ഗോവിന്ദന്‍കുട്ടിനായര്‍
·        ശ്രീമന്ദിരം കെ.പി      _  എന്‍.കൃഷ്ണപണിക്കര്‍
·        ശ്രീരേയ              _  കെ ആര്‍ ശ്രീധരന്‍
·        സുകുമാര്‍             _  സുകുമാര്‍ പോറ്റി
·        സുമംഗല             _  ലീലാനമ്പൂതിരിപ്പാട്
·        സീതാരാമന്‍           _  പി.ശ്രീധരന്‍പിള്ള
·        സി.വി.               _  സി.വി.രാമന്‍പിള്ള
·        സഞ്ജയന്‍            _  മാണിക്കോത്ത്‌ രാമുണ്ണിനായര്‍
·        സേതു                _  സേതുമാധവന്‍
·        സുശ്രുതന്‍             _  എം.മോഹന്‍കുമാര്‍
·        സോമന്‍              _  തോപ്പില്‍ഭാസി
·        സൈക്കോ             _  ഇ.മുഹമ്മദ്‌
·        സത്യനാഥന്‍           _  എം.ശ്രീധരമേനോന്‍
·        സി.ജെ.മണ്ണുംമൂട്       _   കെ.സി ജോസഫ്‌
·        സീരി                 _  രവിവര്‍മ്മതമ്പൂരാന്‍
·        സാഹിത്യപഞ്ചാനനന്‍   _ പി.കെ.നാരായണപിള്ള
·        സിനിക്              _  എം.വാസുദേവന്‍നായര്‍
·        സത്യനാഥന്‍           _  എം.എസ് മേനോന്‍
·        സ്വദേശാഭിമാനി       _  രാമകൃഷ്ണപിള്ള
·        സുരേന്ദ്രന്‍             _  ഇ.കെ.നായനാര്‍
·        സുവര്‍ണ്ണവല്ലി         _  നാരായണന്‍ എമ്പ്രാന്‍തിരി
·        സൂക്ഷ്മജ്ഞന്‍          _  കേശവനുണ്ണിത്താന്‍