അതിരാവിലെ ട്യൂഷന്‍. പിന്നെ സ്കൂള്‍ വൈകുന്നേരം പിന്നെയും ട്യൂഷന്‍. രാത്രി വൈകിയാണു വീട്ടിലെത്തുന്നത്. പിന്നെ പഠിക്കാന്‍ ഇരിക്കുമ്പോഴേക്കും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകും. ഈ കുട്ടികള്‍ക്ക് പഠിക്കാന്‍ നടക്കാന്‍ മാത്രമേ സമയം കാണുകയുള്ളു. പഠിക്കാന്‍ സമയം ഉണ്ടാവില്ല ദിവസം ഒന്നര മണിക്കൂറില്‍ കൂടുതല്‍ ട്യൂഷനായി മാറ്റി വെയ്ക്കരുത്. ആ ട്യൂഷന്‍ ഫലപ്രദമാണെങ്കില്‍ അതു 3 മണിക്കൂറിന്റെ ഫലം ചെയ്യും.
നിങ്ങള്‍ സ്ഥിരമായി 7 മണിക്ക് ഉണരുന്ന ആളാണെന്നിരിക്കട്ടെ. രണ്ടാഴ്ച്ചത്തെ പരിശ്രമം കൊണ്ട് നിങ്ങള്‍ക്ക് 5 മണിക്ക് ഉണരാന്‍ കഴിയും. നിങ്ങളുടെ ശരീരം ഉറക്കം ആവശ്യപ്പെടുമ്പോള്‍ ആണ് മടി കൊണ്ട് ഉറങ്ങിപ്പോയി എന്നു പറയുന്നത്.
ആന്തര ഇന്ദ്രിയങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നത് പുലര്‍ച്ചെയാണ്. അതുകൊണ്ട് മനസ്സില്‍ കൂടുതല്‍ പതിയുന്നതും വെളുപ്പാന്‍ കാലത്താണ്.

0 comments:
Post a Comment