മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍

Thursday, September 23, 2010

പഠിക്കാന്‍ ഒരു ടൈംടേബിള്‍

നെപ്പോളിയന്‍ ബില്‍ തന്റെ "You can work your own miracles” എന്ന പുസ്തകത്തില്‍ തോല്‍വിയുടെ 54 കാരണങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് സമയം ‌ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാണ്.
ഒന്നിനും സമയം കിട്ടില്ലെന്ന പരാതി പറയുന്നവരാണ് നമുക്കു ചുറ്റും. വിദ്യാര്‍ത്ഥികളും വ്യത്യസ്തരല്ല. നമുക്കും ബില്‍ ഗേറ്റ്സിനും ലോകത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ള പ്രതിഭകള്‍ക്കും എല്ലാം ഒരു ദിവസം 24 മണിക്കൂര്‍ തന്നെയാണ്. എന്നിട്ടും നമുക്കു സമയം തികയുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ പ്രശ്നം നമ്മുടെതാണ് സമയത്തിന്റേതല്ല.
സമയം ഫലപ്രദമായി വിനിയോഗിക്കണമെങ്കില്‍ വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. ലക്ഷ്യബോധത്തോടെയുള്ള ഉദ്യമങ്ങളാണ് വിജയത്തില്‍ എത്തുന്നത്. ലോകപ്രശസ്തരായ ചിന്തകര്‍ ഇക്കാര്യം എങ്ങനെയാണ് വ്യക്തമാക്കുന്നത്.

  1. ലക്ഷ്യബോധത്തോടെ ഒരു കാര്യം പ്ലാന്‍ ചെയ്യുക,

  2. പ്രാര്‍ത്ഥനയോടെ മാത്രം ആ പ്രവത്തിയെ സമീപിക്കുക,

  3. പ്രവര്‍ത്തിയുടെ സമയത്ത് എല്ലാം നല്ലതിന് എന്ന പോസിറ്റിവ് മനോഭാവം ഉണ്ടായിരിക്കുക ,

  4. സ്ഥിരപരിശ്രമിയായി ആ പ്രവൃത്തി തുടര്‍ന്നു പോവുകയാണെങ്കില്‍ ലക്ഷ്യത്തില്‍ എത്തും.
വിഖ്യാതമായ ഈ ചെല്ല് കൂടുതല്‍ യോജിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണ്. വ്യക്തമായ ലക്ഷ്യബോധത്തോടെ പഠിക്കുന്നവര്‍ക്കു മാത്രമേ നല്ല വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളു.

0 comments:

Post a Comment