മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍

Wednesday, November 24, 2010

മലയാളത്തെ അറിയാന്‍..........

  1. കേരള മലയാളം ഉള്‍പ്പെടുന്ന ഭാഷ - ദ്രാവിഡം
  2. ദ്രാവിഡ ഗോത്രം എന്ന പേര് നിര്‍ദേശിച്ചതാര് - കാള്‍ഡ്വെല്‍
  3. പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ലിപി - വട്ടെഴുത്ത്
  4. ഭാരതത്തിന്റെ വടക്ക് പ്രചരിച്ചിരുന്ന ദ്രാവിഡഭാഷ – ബ്രാഹുയി
  5. കേരള പരാമര്‍ശമുള്ള ആദ്യത്തെ സംസ്കൃത കൃതി - ഐതരേയ ആരണ്യകം
  6. കേരളത്തെ പരാമര്ശിക്കുന്നതും കാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം - കാര്‍ത്ത്യായനന്റെ വാര്ത്തികം
  7. കേരള ചരിത്ര പ്രാധാന്യമുള്ള തപതീസംവരണം , സുഭാദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ -
    കുലശേഖര വര്‍മ്മ
  8. കേരളത്തെപ്പറ്റി വ്യക്തമായ പരാമര്ശമുള്ള ശിലാശാസനം - അശോക ചക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനം (ബി.സി. 272 -232)
  9. മൂഷകവംശം കാവ്യം രചിച്ചത് - അതുലന്‍
  10. കേരളോല്‍പ്പത്തിയില്‍ കൊടുങ്ങല്ലൂരിന് പറയുന്ന പേര് - അല്ലൂര്‍
  11. ഇന്നത്തെ പെരിയാറിന് കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ കൊടുത്തിരിക്കുന്ന പേര് - ചൂര്‍ണ്ണി നദി
  12. 'അഷ്ടാദ്ധ്യായി' ക്ക് വാരത്തികം എഴുതിയത് - കാര്‍ത്ത്യായനന്‍
  13. 'അഷ്ടാദ്ധ്യായി ' ക്ക് മഹാഭാഷ്യം എഴുതിയത് - പതഞ്ജലി
  14. ശങ്കരാചാര്യരുടെ ' ശിവാനന്ദ ലഹരിയില്‍ ' പരാമര്‍ശിക്കുന്ന കേരളീയ ചക്രവര്‍ത്തി ആര് - രാജശേഖരന്‍
  15. കൊച്ചിയെക്കുറിച്ച് ആദ്യമായെഴുതിയ വിദേശസഞ്ചാരി - മാഹ്വാന്‍
  16. ശങ്കരനാരായണീയം രചിച്ചത് - ശങ്കരനാരായണനന്‍
  17. പ്രാചീനഭരണകാലത്തെ പ്രധാന തുറമുഖങ്ങള്‍ - മുസിരിസ്സ്, തിണ്ടിസ്‌, ബരക്കേ, നെല്ക്കിണ്ട
  18. ' പ്രദ്യുമ്നാഭ്യുദയം ' സംസ്കൃതനാടകം രചിച്ചത് - രവിവര്‍മ കുലശേഖരന്‍
  19. പെരിപ്ലസുകാരന്‍ കേരള രാജ്യത്തെയും രാജാവിനെയും പരാമര്സിക്കുന്നതെങ്ങനെ - കേരോബോത്രാസ്‌ (രാജാവ്‌),ലിമുരികെ (രാജ്യം)
  20. അലങ്കാര സര്‍വ്വസ്വ ' ത്തിനു വ്യാഖ്യാനം രചിച്ചത് - രവിവര്‍മ കുലശേഖരന്റെ സദസ്യനായിരുന്ന സമുദ്രബന്ധന്‍
  21. കേരളം സന്ദര്‍ശിച്ച യവന സഞ്ചാരികള്‍ - പ്ലിനി , ടോളമി
  22. ശിവവിലാസത്തിന്റെ കര്‍ത്താവ്‌ - ദാമോദര ചാക്യാര്‍
  23. വടക്കന്പട്ടുകളും മറ്റു ചിലപാട്ടുകളും - തച്ചോളിപാട്ടുകള്‍ , മാര്‍ഗം കളിപ്പാട്ട്, കല്യാണപ്പാട്ട് , പള്ളിപ്പാട്ടുകള്‍ , മാപ്പിളപ്പാട്ടുകള്‍
  24. ചില തെക്കന്‍പാട്ടുകള്‍ - കണിയാംകുളത്ത് പോര്, ഇരവികുട്ടിപ്പിള്ളപ്പോര് , പുതുവാതപ്പാട്ട്, ദിവാന്‍വെറ്റ്റി
  25. കൊച്ചിയുടെ മധ്യകാല ചരിത്രം നിര്‍മ്മിക്കാന്‍ സഹായകരമായ ബാലകവിയുടെ നാടകങ്ങള്‍ - രാമവര്‍മ്മ വിലാസം,
    രത്നകേദൂദയം
  26. നൂറ്റുവര്‍ സംഘങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - നാടുവാഴികളുടെ രക്ഷാസംഘങ്ങളായ പട്ടാളവിഭാഗം
  27. 'ഭ്രമരസന്ദേശ'ത്തിന്റെ കര്‍ത്താവ്‌ - വാസുദേവന്‍
  28. മാമാങ്കത്തില്‍ പടവെട്ടിമരിച്ച വീരന്മാരെ പ്രകീര്ത്തിക്കുന്ന ചാവേര്‍ പാട്ടുകള്‍ - കണ്ടെര്‍മേനോന്‍ പാട്ട്, രാമച്ച പണിക്കര്‍
  29. കേരളചരിത്ര രചനയ്ക്ക് സഹായകമായ തമിഴ്കൃതികള്‍ - സംഘസാഹിത്യം (പതിറ്റുപത്ത്, അകനാനൂറ് , പുറനാനൂറ്, ചിലപ്പതികാരം , മണിമേഖല)
  30. ഒന്നാം ചേരസാമ്രാജ്യത്തിന്റെ രാജധാനി - വഞ്ചി മുതൂര്‍
  31. അകനാനൂരിലെ പ്രതിപാദ്യം - പ്രേമഗാനങ്ങള്‍
  32. പുറനാനൂരിലെ പ്രതിപാദ്യം - യുദ്ധഭരണ കാര്യങ്ങള്‍
  33. ചിലപ്പതികാരത്തിന്റെ കര്‍ത്താവ്‌ - ഇളങ്കോ അടികള്‍
  34. പെരുമാള്‍ തിരുമൊഴിരചിച്ചത് - കുലസേഖര ആള്‍വാര്‍
  35. ചേരമാന്‍ പെരുമാള്‍ നായരുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന പെരിയപുരാണം രചിച്ചത് - ചേക്കിഴാര്‍
  36. കുലശേഖരന്‍മാരുടെ പട്ടണം - മഹോദയപുരം
  37. ' നാനദേശികള്‍ ' എന്ന വാണിജ്യ സംഘത്തെക്കുറിച്ച് പരാമര്ശമുള്ള ശാസനം - ചേര ശാസനം
  38. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചു കൊണ്ട് കൊല്ലവര്‍ഷം 871ല്‍കേരളവര്‍മ്മ പുറപ്പെടുവിച്ച ശാസനം - തിരുവിതാം കോട്ട ശാസനം
  39. കേരളത്തിലെ അടിമത്തത്തെക്കുറിച്ച് പരാമരശമുള്ള ആദ്യത്തെ രേഖ – അയ്യനടികള്‍ തിരുവടികളുടെ തരിസാപള്ളി
    ശാസനം
  40. കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖ – ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പാലിയം ചെപ്പേട്
  41. കേരളത്തിലെ ഏറ്റവും പഴയ നാണയമായി കരുതുന്നത് - പരശുരാമന്‍ നടപ്പാക്കിയതെന്ന് പറയപ്പെടുന്ന ' രാശി '
  42. സ്ഥാണുരവിയുടെ കാലത്ത്‌ നിര്‍മ്മിച്ച ഗോളനിരീക്ഷ്ണ ശാലയുടെ മേല്‍നോട്ടം നടത്തിയിരുന്ന പണ്ഡിതന്‍ - ശങ്കരനാരായണന്‍
  43. കുലശേഖരഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ സംഘങ്ങള്‍ - അഞ്ചുവണ്ണം , മണിഗ്രാമം , വളഞ്ചിയര്‍,നാനാദേശികള്‍.
  44. ഏഴിമലയിലെ പ്രശസ്തനായ രാജാവ്‌ - നന്നന്‍
  45. ഏഴിമല രാജ്യത്തെ സംഘകാല കവികള്‍ - പരണര്‍ , അഴിശി
  46. ഏഴിമലയുടെ മറ്റൊരു പേര് - കൊങ്കായം
  47. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന വിദ്യാശാല – കാന്തളൂര്‍ ശാല
  48. വര്‍ഷം തോറും കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ സാമൂതിരിയുടെ രക്ഷാധികാരത്തില്‍ സമ്മേളിച്ചിരുന്ന പണ്ഡിത സദസ്സ് - രേവതി പട്ടത്താനം
  49. കേരളോല്‍പ്പത്തിയനുസരിച്ച് മാമാങ്കം ഏര്‍പ്പെടുത്തിയത് ആര് - പെരുമാക്കന്മാര്‍
  50. അവസാന മാമാങ്കം നടന്നത് - 1743

0 comments:

Post a Comment